മലപ്പുറം: മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറായി ഇ.ടി. മുഹമ്മദ്ബഷീർ എം.പി.യെ നിയമിച്ചതായി ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ അറിയിച്ചു.
ഇക്കാര്യം അറിയിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്ക്ക് കത്തുനൽകി. മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയായ ഇ.ടി. കഴിഞ്ഞ സഭയിലും പാർട്ടി ലീഡർ ആയിരുന്നു.