'ഉയരങ്ങളിൽ എത്തണം' ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

കക്കാട്: ജി എം യു പി സ്കൂൾ കക്കാട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മലപ്പുറം നശാ മുക്ത് അഭിയാൻ കോഡിനേറ്ററും ലഹരി മുക്ത കേരളം അസിസ്റ്റൻറ് കോഡിനേറ്ററുമായ ബി ഹരികുമാർ ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ ഗാന്ധിദർശൻ ജില്ലാ കോഡിനേറ്റർ നാരായണൻ മാസ്റ്റർ ബഷീർ ദിനപതിപ്പ് പ്രകാശനം ചെയ്തു. ജോത്സ്നടീച്ചർ സ്വാഗതവും പ്രധാന അധ്യാപകൻ അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷതയും വഹിച്ച പരിപാടിക്ക് എസ് എം സി കൺവീനർ ഇഖ്ബാൽ ആശംസകൾ അർപ്പിക്കുകയും സനൽകുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു. 

സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ്, ഗാന്ധിദർശൻ, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരഞ്ജന ടീച്ചറുടെ കീഴിൽ വിദ്യാർത്ഥികളുടെ സ്കിറ്റ് അവതരണവും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}