പറപ്പൂർ: പറപ്പൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികൾ കോട്ടക്കൽ ചന്ത സന്ദർശനം നടത്തി. അഞ്ചാം ക്ലാസ്സിലെ സോഷ്യൽ സയൻസ് പാഠഭാഗത്തിന്റെ ഭാഗമായി പണ്ട് കാലങ്ങളിലെ കൈമാറ്റ കച്ചവടവും, ഇന്നത്തെ ആഴ്ചചന്തയും തമ്മിലുള്ള വ്യത്യാസങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും, ചന്തയെ കൂടുതൽ അടുത്തറിയുന്നതിനും വേണ്ടിയാണ് വിദ്യാർത്ഥികൾക്ക് ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചത്.
പാഠപുസ്തകങ്ങളിൽ പഠിക്കുന്ന കാര്യങ്ങൾ ഫീൽഡിൽ ഇറങ്ങി നേരിട്ട് പുതിയ തലമുറക്ക് മനസ്സിലാക്കികൊടുക്കന്നതാണ് ഏറ്റവും മികച്ച വിദ്യാഭ്യാസ രീതിയെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച കോട്ടക്കൽ മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ ഡോ.അനീഷ പറഞ്ഞു. കേരള വ്യാപാരവ്യസായി ഏകോപന സമിതി കോട്ടക്കൽ യൂണിറ്റ് പ്രസിഡന്റ് വി.എ റഷീദ് അധ്യക്ഷം വഹിച്ചു. സോഷ്യൽ സയൻസ് അധ്യാപകൻ ഹാഫിസ് പറപ്പൂർ, കെ.മഹ്‌റൂഫ്, യു.ആതിര, വ്യാപാരവ്യവസായി ഏകോപന സമിതി കോട്ടക്കൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഷാനവാസ് വടക്കേതിൽ, സെക്രട്ടറിമാരായ കൂനാരി നാസർ, ഫാറൂഖ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.