വേങ്ങര ഗ്രാമപഞ്ചായത്ത് പരിരക്ഷ അവലോകനയോഗവും പകർച്ചവ്യാധി അവലോകനയോഗവും ചേർന്നു

വേങ്ങര: ഗ്രാമപഞ്ചായത്ത് പരിരക്ഷ അവലോകനയോഗവും പകർച്ചവ്യാധി അവലോകനയോഗവും ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ പകർച്ചവ്യാധി അവലോകനം റിപ്പോർട്ട് അവതരിപ്പിച്ചു.വേങ്ങര ലൈവ്.പരീരക്ഷ അവലോകന റിപ്പോർട്ട് പരീരക്ഷ ന്ഴ്‌സ് അമ്പിളി, ലിൻസി കുര്യൻ എന്നിവർ അവതരിപ്പിച്ചു. വാർഡ് തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകർച്ചവ്യാധികളെക്കുറിച്ചും നടത്തിയ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് അവലോകനം ചെയ്തു. ആശ പ്രവർത്തക സുശീല നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}