വേങ്ങര: ചേറൂർ ചെനക്കപ്പറമ്പ് ശ്രീ ധർമ്മശാസ്താ ഭജനമഠത്തിൽ ഇന്നലെ രാത്രിയോടെയാണ് കവർച്ച നടന്നത്. ഭണ്ഡാരം മുഴുവനായും ഉരുളി, നിലവിളക്ക് തുടങ്ങി വിലപിടിപ്പുള്ള മറ്റനേകം വസ്തുക്കളും കവർച്ച ചെയ്തു.
മാസപൂജയോടാനുബന്ധിച്ചു ഭക്തർ എത്തിയപ്പോളാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. പരാതി നൽകിയതിനെ തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രദേശത്തെ സി സി ടി വി ക്യാമറകൾ കൂടി പരിശോധിച്ചു യഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ട് വരണമെന്ന് ഭജനമഠം കമ്മിറ്റി ആവശ്യപ്പെട്ടു.