ചേറൂർ : വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിലെ വിദ്യാർഥികൾ സമാഹരിച്ച സാധനങ്ങളടങ്ങിയ വിഭവവണ്ടി കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ ഫ്ലാഗ്‌ഓഫ് ചെയ്തു.
വീടുകളിൽനിന്നും അയൽപ്പക്കങ്ങളിൽനിന്ന് ശേഖരിച്ച വസ്ത്രങ്ങൾ ഗൃഹോപകരണങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയ വസ്തുക്കളാണ് കല്പറ്റയിൽ എത്തിക്കുന്നത്. പ്രഥമാധ്യാപകൻ കെ.പി. അബ്ദുൽഅസീസ്, ഉപപ്രഥമാധ്യാപകൻ കെ.ഇ. സലിം, അധ്യാപകരായ പുള്ളാട്ട് സലിം, കെ. കുഞ്ഞഹമ്മദ് ഫാറൂഖ്, കെ. മൊയ്തീൻ, സി.എം. സാലിഹ്, വി.പി. മുനീർ, എ.പി. നൗഫൽ, കെ.പി. അഷ്കർ തുടങ്ങിയവർ നേതൃത്വം നൽകി.