തിരൂരങ്ങാടി: രോഗിയുടെ വിശദമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ചികിത്സയുടെ ഭാഗായി ആവശ്യമുള്ള രോഗവിവരങ്ങൾ സൂക്ഷിക്കുന്നതിനും ഉപകരിക്കുന്ന ഇ-ഹെൽത്ത് പദ്ധതി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തുടങ്ങി. ആദ്യഘട്ടത്തിൽ ഒാരോ വ്യക്തികൾക്കും യു.എച്ച്.ഐ.ഡി. കാർഡുകൾ നൽകുന്നതിനാണ് തുടക്കമായിരിക്കുന്നത്.
രോഗിയുടെ പരിശോധനാഫലങ്ങൾ, സന്ദർശന സമയങ്ങൾ, ചികിത്സാരീതികൾ തുടങ്ങിയവ സൂക്ഷിക്കാൻ കഴിയുന്നതാണ് യു.എച്ച്.ഐ.ഡി. കാർഡ് സംവിധാനം. നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി കാർഡ് ഏറ്റുവാങ്ങി ഉദ്ഘാടനംചെയ്തു. നഗരസഭാ കൗൺസിലർ അഹമ്മദ്കുട്ടി കക്കടവത്ത്, സൂപ്രണ്ട് ഡോ. പ്രഭുദാസ്, ലേ സെക്രട്ടറി രാജീവ്, സുന്ദരി, ഷൈജിൻ, അബ്ദുൽ മുനീർ തുടങ്ങിയവർ പങ്കെടുത്തു.