കർഷകദിനാഘോഷം സംഘടിപ്പിച്ചു

പറപ്പൂർ: ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, എ.ഡി.സി, പാടശേഖര സമിതി, കേര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽഎ എം യു പി സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ടി.പി.എം ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.അംജദ ജാസ്മിൻ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിലുള്ള മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. കാർഷിക സെമിനാറിന് ഹോർട്ടികൾച്ചർ വകുപ്പിലെ സാരംഗൻ നേതൃത്വം നൽകി. 

വൈസ് പ്രസിഡൻറ് ഇ.കെ സൈദുബിൻ, കൃഷി ഓഫീസർ ടി.പി അൻസീറ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സഫിയ കുന്നുമ്മൽ, പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, താഹിറ എടയാടൻ, ബ്ലോക്ക് മെമ്പർ നാസർ പറപ്പൂർ, മെമ്പർമാരായ ഐക്കാടൻ വേലായുധൻ, സി. കുഞ്ഞമ്മദ് മാസ്റ്റർ, എ.പി ഹമീദ്, എ പി ഷാഹിദ, ലക്ഷ്മണൻ ചക്കുവായ്, വി.സലീമ ടീച്ചർ, സി.അബ്ദുൽ കബീർ, ടി.ഇ സുലൈമാൻ, എൻ സുമയ്യ, പി ഫസ്ന ഫർസാന, വിവിധ കക്ഷി പ്രതിനിധികളായ സലാം കറുമണ്ണിൽ, വി.മുബാറക്ക്, മുഹമ്മദ് കുറ്റിക്കാട്ടിൽ, പി.കെ അഷ്റഫ്, അലി തെക്കേതിൽ, ടി വാഹിദ്, എ.അയ്യപ്പൻ, കെ.അബൂബക്കർ, വി.കെ ഉദയഭാനു, എൻ.അബ്ബാസ്, എം.കെ റസിയ, സി.ടി സലീം, കെ.പി റഷീദ്, പഞ്ചായത്ത്  സെക്രട്ടറി സജീഷ്, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}