മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ മലകളിലൊന്നായ ഊരകംമലയുടെ സംരക്ഷണം ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് ശരീഫ് കുറ്റൂരും ജനറൽസെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫും ആവശ്യപ്പെട്ടു.
സർക്കാർ തലത്തിൽ വിദഗ്ധസമിതിയെ നിശ്ചയിച്ച് മലയെക്കുറിച്ചുള്ള പഠനറിപ്പോർട്ട് തയ്യാറാക്കണം. ഉരുൾപൊട്ടൽ സാധ്യതാ പഠനവും നടത്തണം. ഇവിടെ അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകൾക്കെതിരേ കർശനമായ നടപടി സ്വീകരിക്കണം. ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന പാറമടകൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണം. ജനജീവിത്തിന് ഭീഷണിയായ മറ്റെല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കണം.
കളക്ടർക്കും വകുപ്പു മേധാവികൾക്കും നിവേദനം സമർപ്പിക്കും. പരിഹാരമുണ്ടായില്ലെങ്കിൽ ജനകീയസമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ അറിയിച്ചു.