വേങ്ങര: എസ്.ഡി.പി.ഐ കച്ചേരിപ്പടി ബ്രാഞ്ച് പ്രസിഡന്റായി ഇല്ലിക്കോടൻ അബ്ദുൽ നാസറിനെ തിരഞ്ഞെടുത്തു. പി സൈനുദ്ദീനാണ് സെക്രട്ടറി. മറ്റു ഭാരവാഹികളായി യു മുഹമ്മദ് ബഷീർ (വൈസ് പ്രസിഡൻ്റ്), മുസ്തഫ പള്ളിയാളി, തയ്യിൽ ഇബ്രാഹിം കുട്ടി, എം ഫൈസൽ (ജോ. സെക്രട്ടറിമാർ) പി ഷറഫുദ്ദീൻ (ട്രഷറർ) സി പി അസീസ് ഹാജി (പഞ്ചായത്ത് കൗൺസിലർ) എന്നിവരെയും തിരഞ്ഞെടുത്തു.
മണ്ഡലം സെക്രട്ടറി കല്ലൻ അബ്ദുൽ നാസർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം ഖമറുദ്ദീൻ, മുസ്തഫ പള്ളിയാളി എന്നിവർ സംസാരിച്ചു.