കരിപ്പൂരിലെ രക്ഷാപ്രവർത്തനം: സ്നേഹോപഹാരമായി ഈ ആശുപത്രിക്കെട്ടിടം

കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരോടുള്ള നന്ദിസൂചകമായി നാട്ടിലെ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നു. വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ ആശ്രിതരും പരിക്കേറ്റ യാത്രക്കാരും ചേർന്ന് നിർമിച്ചു നൽകുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് ദുരന്തവാർഷികത്തിൽ തറക്കല്ലിട്ടു. കരിപ്പൂരിനടുത്തുള്ള ചിറയിൽ കുടുംബാരോഗ്യകേന്ദ്രത്തിനാണ് പുതിയ കെട്ടിടം പണിയുന്നത്. മലബാർ ഡെവലപ്പമെന്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രിക്ക് കെട്ടിടം പണിയാൻ തീരുമാനമായത്. നാലു പരിശോധനാ മുറികളും ഫാർമസിയും ലാബും ശൗചാലയവും ഉൾക്കൊള്ളുന്ന കെട്ടിടം 30 ലക്ഷം രൂപ ചെലവിട്ടാണ് നിർമിക്കുക. 1800 ചതുരശ്രയടി വിസ്തീർണത്തിലാണ് ഒറ്റനിലക്കെട്ടിടം നിർമിക്കുന്നതെന്ന് എം.ഡി.എഫ്. ഭാരവാഹികൾ പറഞ്ഞു.

വിമാനാപകടത്തിൽ പരിക്കേറ്റവർ പങ്കെടുത്ത ചടങ്ങിൽ നഗരസഭാ ആക്ടിങ് ചെയർമാൻ അഷ്‌റഫ് മടാൻ കെട്ടിടനിർമാണം ഉദ്ഘാടനം ചെയ്തു. എം.ഡി.എഫ്. കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹ്‌മാൻ ഇടക്കുനി അധ്യക്ഷതവഹിച്ചു. സി. മിനിമോൾ, മുഹമ്മദ് സജു, കെ.പി. ഫിറോസ്, നിത ഷഹീർ, എ. മുഹ്‌യുദ്ദീൻ അലി, റംല കൊടവണ്ടി, സുഭദ്ര ശിവദാസൻ, മലീഹ, ചെമ്പൻ മുഹമ്മദലി, കെ.പി. സൽമാൻ, അബീന അൻവർ, ഒ.കെ. മൻസൂർ, റഹിം വയനാട് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}