കോട്ടയ്ക്കൽ: പറപ്പൂർ ബാപ്പുട്ടി മുസ്‌ലിയാർ ആറാം ആണ്ടനുസ്മരണ പ്രാർഥനാസമ്മേളനത്തോടനുബന്ധിച്ച് ത്വലബാ കോൺഫറൻസ് സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. മീറാൻ സഅദ് ദാരിമി അധ്യക്ഷനായി.
ഡോ. ജഅഫർ ഹുദവി കൊളത്തൂർ, റശീദ് ഹുദവി ഏലംകുളം എന്നിവർ വിഷയാവതരണം നടത്തി.
ടി. അബ്ദുൽ ഹഖ് പറപ്പൂർ, ശറഫുദ്ദീൻ ഹുദവി, റാഫി ഹുദവി, റഫീഖ് ഹുദവി, മുഹമ്മദ് നിസാറലി ബാഖവി, ഇബ്രാഹീം ഹുദവി, അബ്ദുൽ ഗഫ്ഫാർ ഹുദവി എന്നിവർ പങ്കെടുത്തു. ഹിദാൻ മമ്പീതി സംസാരിച്ചു. ഓഗസ്റ്റ് 11-ന് തുടങ്ങുന്ന ആണ്ടുനേർച്ച 13-ന് അന്നദാനത്തോടെ സമാപിക്കും.