വേങ്ങര: സപ്തംബർ 8 ന് നടക്കുന്ന ജനകീയ മാരത്തൺ നടത്തിപ്പിനെ കുറിച്ച് ഈ മേഖലയിലെ വിദഗ്ദൻ ഇ മുജീബ് മാസ്റ്റർ ക്ലാസ്സെടുത്തു. സപ്തംബർ 10 ന് നടക്കുന്ന സമ്മേളനവും തൊഴിലാളികളുടെ അവകാശ സംരക്ഷണ റാലിയും വൻ വിജയമാക്കണമെന്ന് ഡി.സി സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത്, ഡി.സി സി മെമ്പർ എ.കെ.എ നസീർ, ബ്ലോക്ക് കോൺ പ്രസിഡന്റ് നാസർ പറപ്പൂർ, മണ്ഡലം പ്രസിഡന്റുമാരായ എം.കെ മാനു, പി.കെ സിദ്ധിഖ്, ഹംസ തെങ്ങിലാൻ, എ കുഞ്ഞിപ്പ, ലീഡർ പി.പി എ ബാവ എന്നീ നേതാക്കൾ ആവശ്യപ്പെട്ടു,.
പാർട്ടി സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട വർത്തമാന കാലഘട്ടത്തിന്റെ ആവശ്യകതയും പ്രാധാന്യവും എന്നതിനെ കുറിച്ച് അസൈനാർ ഊരകം, കെ കുഞ്ഞിമൊയതീൻ, പി കെ ഫിർദൗസ്, കരീം കാമ്പ്രൻ, നാസിൽ പൂവിൽ, അഹമ്മദ് അനഫ്, സൈതലവി പി, നിയാസ് മോൻ, ജാഫർ, ഫൈസൽ കാരാടൻ, സക്കീർ എൻ.ടി,.വേങ്ങര ലൈവ്.സലീം പുള്ളാട്ട്, സി.എം വിശ്വം ഭരൻ, മൊയതീൻ കുട്ടി മാട്ര തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചക്ക് മനോജ് പുനത്തിൽ, ടി.കെ റാഫി, പി.എ യൂനുസ് , പ്രബിൻ ജോസഫ്, എം ഭാസ്ക്കരൻ, ചുക്കൻ സമദ്, ജംഷി പി, ഇ കെ സലാം, ഹംസ കെ.ടി, ഹബീബ്, ഹരിദാസൻ യു, മൻസൂർ, സെഫീക്ക്, ബഷീർ പി, മുഹമ്മദ് അബ്ദുള്ള വി, പി.കെ മുഹമ്മദ് ഹസ്സൻ, മുഹമ്മദ് അഷ്റഫ്, അബൂബക്കർ പി കെ എന്നിവർ നേതൃത്വം നൽകി.