വേങ്ങര: വേങ്ങര ബോയ്സ് ഗവൺമെന്റ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കുറ്റാളൂർ സ്വദേശിയുമായ രണ്ട് കിഡ്നിയും തകരാറിലായ ഹുസൈൻ ബാവയുടെ സഹായ സമിതിയിലേക്കുള്ള വേങ്ങര ഗവൺമെന്റ് ബോയ്സ് സ്കൂൾ 2004-05 ബാച്ചിന്റെ വിഹിതമായി ഒരു ലക്ഷം രൂപ സഹായ സമിതിയുടെ ചെയർമാനും ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ന്റുമായ മൻസൂർ കോയ തങ്ങൾക്ക് കൈമാറി.
സ്കൂളിന്റെ പൂർവവിദ്യാർഥി കൂടിയായ ഹുസൈൻ ബാവയെ സഹായിക്കാൻ മുന്നോട്ടു വന്ന 2004-05 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രവർത്തനം മാതൃകാപരമാണെന്നും കൂടുതൽ പേർ അതിലേക്ക് വരാൻ പ്രചോദനമാണെന്നും സഹായ സമിതിയുടെ ചെയർമാൻ കൂടിയായ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഹുസൈൻ ബാവ സഹായ സമിതിയുടെ ഓർഡിനേറ്റർ ഹക്കീം തുപ്പിലക്കാട്ട്, 2004-05 എസ്എസ്എൽസി പ്രതിനിധികളായ ശരീഫ് സി. ടി, ഹസീബ് പി, ഷാഫി, മൻസൂർ തുടങ്ങിയവർ സന്നിഹിതരായി.