വേങ്ങര: വയനാടിനെ പിടിച്ചുലച്ച ചൂരൽമലദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി
തന്നാൽ കഴിയുന്ന ഒരു ചെറിയ സഹായവുമായി വേങ്ങര പീസ് പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി റയാൻ സിദ്ധിക്ക്.
സ്കൂളിലെ നല്ല പാഠം യൂണിറ്റും വാല്യൂ എഡ്യൂക്കേഷൻ വിഭാഗവും സ്കൗട്ട് & ഗൈഡ്സ് യൂണിറ്റും സംയുക്തമായി നടത്തുന്ന ഫണ്ട് സമാഹാരണത്തിലേക്ക്
വളരെ നാളുകളായി താൻ സൂക്ഷിച്ച് വെച്ചിരുന്ന പണക്കുടുക്കയുമായാണ് റയാൻ വിദ്യാലയത്തിലെത്തിയത്.
'അണ്ണാൻ കുഞ്ഞും തന്നാലായത് 'എന്ന് പറയുന്നതുപോലെ ആ കൊച്ചു മിടുക്കൻ തൻറെ സമ്പാദ്യം മുഴുവൻ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് ഉപകരിക്കട്ടെ എന്ന് കരുതി സ്കൂൾ പ്രിൻസിപ്പാൾ ജാസ്മിര്‍ ഫൈസലിന്, വൈസ് പ്രിൻസിപ്പാൾ ഫെബീല, ക്ലാസ് ടീച്ചർ ഷാജിറ എന്നിവരുടെസാന്നിധ്യത്തിൽ കൈമാറി.
ഏവർക്കും പ്രചോദനം ആകുന്ന ഒരു സമീപനമാണ് ഈ കൊച്ചു മിടുക്കന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നതിൽ അഭിമാനിക്കുന്നു എന്ന് പ്രിൻസിപ്പാൾ അറിയിച്ചു.