സ്വാതന്ത്ര്യ ദിനത്തിൽ എസ് എസ് എഫ് കൂരിയാട് സെക്ടർ ഓപ്പൺ സ്ട്രീറ്റ് സംഘടിപ്പിച്ചു

വേങ്ങര: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യമുണ്ട് എതിരൊച്ചകൾക്ക് എന്ന ശീർഷകത്തിൽ ഓപ്പൺ സ്ട്രീറ്റ് എന്ന പേരിൽ എസ്എസ്എഫ് കൂരിയാട് സെക്ടർ കമ്മിറ്റി പുത്തനങ്ങാടിയിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 

പി.പി.ടി.എം   ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാൾ മജീദ് മാസ്റ്റർ പറങ്ങോടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് വേങ്ങര ഡിവിഷൻ പ്രസിഡണ്ട് അനസ് നുസരി വിഷയാവതരണം നടത്തി. വിദ്യാർത്ഥികൾ സൗഹൃദ ഗാനം ആലപിച്ചു.

കുരിയാട് സെക്ടർ സെക്രട്ടറി നാഫിഹ് മുസ്ലിയാർ സ്വാഗതവും അഷ്റഫ് സഅദി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}