വെങ്കുളം ആർട്സ് & സ്പോർട്സ് ക്ലബ്‌ ഊരകം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം നടത്തി

ഊരകം: വെങ്കുളം ആർട്സ് & സ്പോർട്സ് ക്ലബ്‌ ഊരകം (VASCO) സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽപി, യു പി, ഹൈസ്കൂൾ, ജനറൽ എന്നി വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരം സംഘടിപ്പിച്ചത്. 

അധ്യാപകരായ അദ്നാൻ, രഞ്ജിത്ത്, ജോഷഫ്, രാധിക എന്നിവരാണ് മത്സരം നിയന്ത്രിച്ചത്. മത്സരത്തിൽ വിജയിച്ചവർക്ക് ക്ലബ്‌ പ്രവർത്തകർ മൊമൊന്റോ നൽകി.

എൽ പി വിഭാഗത്തിൽ ഫാത്തിമ റുസ്ദ, മുഹമ്മദ്‌ ഷമീൽ, റിഷാൻ ഇ എന്നിവർ വിജയികളായി. യു പി വിഭാഗത്തിൽ മുഹമ്മദ്‌ ഹാഷിർ, മിൻഹാ ഫാത്തിമ, ആയിഷ ഷെഹാ ടി, എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ റിഷാൻ കെ, ഫാത്തിമ റുസ്ദ എൻ ടി എന്നിവരും ജനറൽ വിഭാഗത്തിൽ രാധിക യു, ഷഹാൻ എൻ ടി, അനഘ വി, എന്നിവരും വിജയികളായി,.

ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ് സമദ് കെ, ട്രഷറർ രഞ്ജിത്ത് യു, പ്രവർത്തകരായ ഫൈസൽ അബു, റിയാസ് എൻ കെ, സൽമാൻ, ഹനീഫ ഒ കെ തുടങ്ങി നിരവധി രക്ഷിതാക്കളും പങ്കാളികളായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}