വേങ്ങര: എസ് വൈ എസ് മുട്ടുംപുറം യൂണിറ്റ് വിപുലീകരിച്ച സാന്ത്വന കേന്ദ്രം ഉദ്ഘാടനം എസ് വൈ എസ് സോൺ പ്രസിഡന്റ് യൂസുഫ് സഖാഫി കുറ്റാളൂർ നിർവ്വഹിച്ചു. ശരീഫ് കുറ്റൂര് മുഖ്യാതിഥിയായ ചടങ്ങിൽ എസ് വൈ എസ് സർക്കിൾ പ്രസിഡന്റ് ലത്തീഫ് നിസാമി, മുട്ടുമ്പുറം മഹല്ല് പ്രസിഡണ്ട് പി കെ റഷീദ് ഹാജി പൂങ്കടായ, മഹല്ല് സെക്രട്ടറി അസീസ് ഉള്ളാടൻ, മുസ്ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി ഇസ്മായിൽ ഹാജി, ഫസലു കുഴിച്ചന, അസ്ലം മാസ്റ്റർ സി കെ, അബ്ദുൽ ഹമീദ് മുസ്ലിയാർ, അലി മുസ്‌ലിയാർ, സമീർ സി, നസീർ സി കെ, നൗഷാദ് മാഷ് പി കെ, ഹംസ കുട്ടി പികെ എന്നിവർ സംബന്ധിച്ചു.
യാസീൻ അദനി സ്വാഗതവും സഹദ് ഫാളിലി നന്ദിയും പറഞ്ഞു.