വേങ്ങര: അകാലത്തിൽ പൊലിഞ്ഞ കളിക്കൂട്ടുകാരന്റെ ആശ്രയമറ്റ കുടുംബത്തിന് പരപ്പിൽ പാറ യുവജന സംഘവും, പി.വൈ.എസ് വലിയോറ വയോ സൗഹൃദ കൂട്ടായ്മയും ചേർന്ന് നിർമ്മിച്ച് നൽകുന്ന പി വൈ എസ് സ്നേഹവീടിന്റെ കട്ടില വെക്കൽ കർമ്മം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ എം.കെ നിർവ്വഹിച്ചു. അധ്യാപകനും, ചാരിറ്റി പ്രവർത്തകനും ,
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫൈസൽ കോട്ടക്കൽ മുഖ്യ അതിഥിയായി പങ്കെടുത്തു.
പരപ്പിൽ പാറ യുവജന സംഘത്തിന്റെ അംഗവും മികച്ച കായിക താരവുമായിരുന്ന വെട്ടൻ രതീഷ് 2007 ജൂലൈ മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ വലിയോറപാടത്തു വെച്ച് അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റാണ് മരണപ്പെട്ടത്. കളിക്കൂട്ടുകാരന്റെ നിരാലംബരായ മതാപിതാക്കളെ ചേർത്തുപിടിച്ച് അവർക്കായി നാട്ടുകാരുടെ സഹായത്തോടെയാണ് സ്നേഹവീടൊരുങ്ങുന്നത്.
ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ, ജില്ലാപഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുഹിജാ ഇബ്രാഹീം, പറങ്ങോടത്ത് അബ്ദുൽ അസീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, പാറയിൽ അസ്യ മുഹമ്മദ്, എ.കെ നഫീസ, സരോജനി ടീച്ചർ എ.കെ.എ നസീർ, ഗംഗാധരൻ കക്കളശ്ശേരി, സജീർ ചെള്ളി, ഹാരിസ് മാളിയേക്കൽ, ഹമീദലി മാഷ്, ചെള്ളി അവറാൻ കുട്ടി , കൈപ്രൻ ഉമ്മർ, വി.വി സൈതലവി,.വേങ്ങര ലൈവ്.സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ, ശിഹാബ് ചെള്ളി, മുഹ്‌യദ്ധീൻ കെ,സമദ് കുറുക്കൻ, ജംഷീർ ഇ കെ, മോയൻ മൊഴ്തീൻ കുട്ടി, കരുമ്പിൽ ഹനീഫ, മോഹന്ദാസ് പാറയിൽ, വെട്ടൻ കുഞ്ഞിപാലൻ എന്നിവർ പങ്കെടുത്തു.