കോട്ടക്കൽ: സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ല സാംസ്കാരികം ഡയറക്ടറേറ്റ് താജുൽ ഉലമാ ടവറിൽ വെച്ച് കൾച്ചറൽ അസംബ്ലി സംഘടിപ്പിച്ചു. മലപ്പുറം വെസ്റ്റ് ജില്ലയിൽ 83 സർക്കിളുകളിൽ നിന്നുള്ള സാംസ്കാരികം സെക്രട്ടറിമാർ, സോൺ സാംസ്കാരികം ഡയറക്ടറേറ്റ് അംഗങ്ങളാണ് അസംബ്ലിയിൽ പങ്കെടുത്തത്. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്തു.
പ്രാദേശിക രംഗത്തെ സാംസ്കാരിക പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുൽ കലാം മാവൂർ വിഷയാവതരണം നടത്തി. ജില്ലാ സാംസ്കാരികം പ്രസിഡന്റ് ഡോ.അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫൈള്, ശമീർ ആട്ടീരി, ബക്കർ എരമംഗലം എന്നിവർ സംസാരിച്ചു.