വയനാട് ദുരന്തം: വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് അനുശോചിച്ചു

വേങ്ങര: വയനാട് മുണ്ടക്കൈ, ചൂരൽ മലയിലുണ്ടായ ഉരുൾ പൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ വിയോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. ഈ ദുരിതത്തിൽ കാണാതായവരെയും, മരണപ്പെട്ടവരെയും കണ്ടെത്തുന്നതിന് വേണ്ടി        പട്ടാളമടക്കമുള്ള സർക്കാർ സംവിധാനങ്ങളും സന്നദ്ധ സേനകളും നാട്ടുകാരും അടക്കമുള്ള രക്ഷാപ്രവർത്തകർ അതിസാഹസികമായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.. ഈ മഹാദുരന്തത്തിൽ നിന്ന്  പരുക്കുകളോടെ രക്ഷപ്പെട്ട അനേകമാളുകൾ ആശുപത്രിയിലും വീടും കിടപ്പാടവും ജീവനോപാധികളും ഉറ്റവരെയും ഉടയവരെയും കുടുംബത്തെയും നഷ്ടപ്പെട്ട അനേകായിരങ്ങൾ ഉടുതുണിക്ക് മറുതുണിയില്ലാതെ ഇന്ന് ദുരിതാശ്വാസ  ക്യാമ്പിൽ കഴിയുകയാണ്..  അവരെ ജീവിത സാഹചര്യത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും പുനരധിവിശിപ്പിക്കുന്നതിനും,  അവർക്കൊരു ജീവനോപാധി കണ്ടെത്തുന്നതിനും    സഹായിക്കുന്നതിൽ പങ്കാളികൾ ആവാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ആഹ്വാനം ചെയ്തു. ആയതിനു വേണ്ടി സംസ്ഥാനത്തിലെ ഓരോ യൂണിറ്റുകളും അവരുടെ കഴിവ് അനുസരിച്ച് പണം സ്വരൂപിച്ച്  ജില്ലാ കമ്മിറ്റിയെ ഏൽപിക്കേണ്ടതുണ്ട്. 

വേങ്ങര യൂണിറ്റും കഴിവിന്റെ പരമാവധി സഹായം നൽകാൻ ഇന്ന് ചേർന്ന് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ആയതുകൊണ്ട് എല്ലാ മെമ്പർമാരും സംഘടന നേരിട്ട് നടത്തുന്ന  ഈ സംരംഭത്തോട്  നല്ല നിലയിൽ സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് പ്രസിഡന്റ അബ്ദുൽ അസീസ് ഹാജി, ജനറൽസെക്രട്ടറി എംകെ സൈനുദ്ദീൻ ഹാജി, ട്രഷറർ എൻ മൊയ്തീൻ ഹാജി എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}