റാങ്ക് ഹോൾഡേഴ്സ്നിവേദനം നൽകി

വേങ്ങര: ഹയർ സെക്കണ്ടറി മേഖലയിലെ അധ്യാപക ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പി.കെ കുഞ്ഞാലിക്കുട്ടി എം.എക്ക് നിവേദനം നൽകി.കഴിഞ്ഞ രണ്ട് വർഷമായി ഒഴിവ് വരുന്ന തസ്തികകൾ പി.എസ്.സിക്ക് നൽകുന്നില്ല. അധ്യാപക റാങ്ക് ലിസ്റ്റ്കൾ നിലവിൽ വന്ന് ഒരു വർഷം പിന്നിടുകയാണ്. തസ്തിക നിർണയം കഴിയാതെ റിപ്പോർട്ട് ചെയ്യില്ലെന്ന നിലപാടാണ് ഹയർ സെക്കണ്ടറി വകുപ്പിനുള്ളത്. സീനിയർ പ്രമോഷനും മുടങ്ങിക്കിടക്കുകയാണ്. മലബാറിൽ ആരംഭിച്ച താൽക്കാലിക ബാച്ചുകളിൽ അധ്യാപകരെ നിയമിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.സി.അബ്ദുൽ ജലീൽ, പി.വി ജംഷാദ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}