വയനാടിന്റെ പുനഃരധിവാസത്തിന് മുസ്‌ലിംലീഗ് ധനസമാഹരണം ആരംഭിച്ചു

മലപ്പുറം: ‘വയനാടിന്റെ കണ്ണീരൊപ്പാൻ’ എന്ന പദ്ധതിയുമായി മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പുനരധിവാസ ഫണ്ടിന്റെ ധനസമാഹരണം പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി ആരംഭിച്ചു. പാണക്കാട് നടന്ന ചടങ്ങിൽ സാദിഖലി ശിഹാബ് തങ്ങൾ ആപ്പിന്റെ ലോഞ്ചിങ് നിർവഹിച്ചു. ഫണ്ടിലേക്കുള്ള ആദ്യ സംഭാവന 50 ലക്ഷം രൂപ തിരുന്നാവായ എടക്കുളം സ്വദേശി അബ്ദുസ്സമദ് ബാബു സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി.

മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ വിപുലമായ സന്നാഹങ്ങളോടെ രക്ഷാ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. സമഗ്രമായ പുനരധിവാസത്തിന് വേണ്ടി പ്രഖ്യാപിച്ച ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ എല്ലാവരും രംഗത്ത് വരണം.വേങ്ങര ലൈവ്.ആഗസ്റ്റ് രണ്ട് മുതൽ 15 വരെയാണ് സമയം. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}