വേങ്ങര: ഹരിത പ്രസ്ഥാനത്തിന് കീഴിൽ ഗ്രീൻ ഗാർഡ് വേങ്ങര നിയോജകമണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത ലീഗ് സന്നദ്ധസേന 'ഗ്രീൻ ഗാർഡ് വളണ്ടിയർ' ഔദ്യോഗികമായി ഇന്ന് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പ്രതിപക്ഷ ഉപ നേതാവും മുസ്ലിം ലീഗ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
വനിത ലീഗ് സ്റ്റേറ്റ് സെക്രട്ടറി ലൈല പുല്ലൂണി, ജില്ല വൈസ് പ്രസിഡന്റ് വാക്കിയത് റംല, മണ്ഡലം പ്രസിഡന്റ് സമീറ പുളിക്കൽ, സെക്രട്ടറി ജുസൈറ മൻസൂർ, മറ്റു മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തു.