ഓണചന്തയൊരുക്കാൻ പച്ചക്കറികൃഷി ആരംഭിച്ചു

ചേറൂർ: ഈ ഓണത്തിനും പതിവുപോലെ പച്ചക്കറി ചന്തയൊരുക്കാൻ വേങ്ങര ചേറൂർ പി പി ടിഎം വൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

സ്കൂളിലെ ഭൂമിത്രസേന, എൻഎസ്എസ് തുടങ്ങിയ ക്ലബ് അംഗങ്ങളായ എ നിയ, ശ്രീപ്രിയ, പി സഫ്‌വ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികളുടെ വീടുകളിലും സ്കൂളിലുമായി കൃഷി ആരംഭിക്കുന്നത്.

തുടർച്ചയായി കഴിഞ്ഞ നാലു വർഷങ്ങളിലും മികച്ച ഓണച്ചന്തൊരുക്കിയത് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

പച്ചക്കറി തൈകളുടെ വിതരണം പ്രിൻസിപ്പൽ പി ടി ഹനീഫ നിർവഹിച്ചു. ഭൂമിത്രസേന കോർഡിനേറ്റർ കെ ടി ഹമീദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റാഷിദ്‌, വി എസ് ബഷീർ, ഷാനവാസ്‌ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}