വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട വേണുഗോപാൽ എന്നവർ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ടു. വായിലെ കാൻസർ ബാധിതനായി മൂന്ന് മാസം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
15 വർഷത്തോളമായി വലിയോറ അടക്കാപുരയിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന ഇദ്ദേഹത്തിൻ്റെ ഭാര്യ ദേവു നേരത്തെ മരണപ്പെട്ടിരുന്നു.
അതി ദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടതിനാലും ബന്ധുക്കളാരുമില്ലാത്തതിനാലും ചികിത്സ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് , അസിസ്റ്റന്റ് സെക്രട്ടറി ഷണ്മുഖൻ കെ. എ. എന്നിവർ നേതൃത്വം നൽകി. നാട്ടുകാരായ വി. കെ. അബ്ദുൽ ഗഫൂർ, വാസു, ചന്ദ്രൻ, മുത്തു തുടങ്ങിയവരും പങ്കെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ പൊതു ശ്‌മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.