ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട..

വേങ്ങര: പേങ്ങാട്ടുകുണ്ടിൽ പറമ്പ് എം ഐ എസ് എം സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ യുദ്ധവിരുദ്ധ ദിനാചാരണം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ കൂടിയ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ ചെമ്പൻ ആലസ്സൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.
സ്കൂൾ ലീഡർ ഹംന റഹ്മാൻ പ്രതിജ്ഞ ചൊല്ലി, നബ്ഹാൻ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റന ഫാത്തിമ യുദ്ധവിരുദ്ധ സന്ദേശം കൈമാറുകയും ഫാത്തിമ റിത യുദ്ധ വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു.

സാഡാകോ കൊക്ക് നിർമ്മാണം, പ്ലേകാർഡ് നിർമ്മാണം, കൊളാഷ് മത്സരം, യുദ്ധ വിരുദ്ധ റാലി എന്നിവക്ക് സ്റ്റാഫ് സെക്രട്ടറി പത്മജ ടീച്ചർ, ടി എം ഉഷ  ടീച്ചർ, എസ് എസ് ക്ലബ് കൺവീനർ എംവി ഷബീർ അലി മാസ്റ്റർ, കെ കബീർ  മാസ്റ്റർ, ടി കെ റിയാസ് മാസ്റ്റർ, അധ്യാപക വിദ്യാർത്ഥികളായ അലി റംഷാദ്, കിരൺ, ദിൽരുപ,
സ്കൗട്ട്, ഗെയ്ഡ്  കേഡറ്റുകൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}