വീട്ടിലെ ടാങ്കുകളിൽ വെള്ളം എത്തിച്ച് ബി വൈ സി പ്രവർത്തകർ

വേങ്ങര: കനത്ത മഴയെ തുടർന്ന് നാലുദിവസമായി വൈദ്യുതി ബന്ധമില്ലാത്തതിനാൽ കൂരിയാട് മാതാട് പ്രദേശത്തെ വീടുകളിലെ ടാങ്കുകളിൽ ജനറേറ്റർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തുകൊടുത്ത് മാഡംചിന ബസാർ യൂത്ത് ക്ലബ്ബ് പ്രവർത്തകർ. രണ്ടുദിവസം നാൽപ്പത്തിലധികം വീടുകൾക്കാണ് ഈയൊരു സേവനം ലഭ്യമാക്കിയത്. 

ബി വൈ സി പ്രവർത്തകനായ ആബിദ് വിപി നേതൃത്വം നൽകുകയും ഇസ്മായിൽ സി, അസറുദ്ദീൻ പി കെ, ഫൈസൽ പി കെ, ജലീൽ എം കെ, ഫാറൂക്ക് എ കെ, നിസാർ പി, റഫീക്ക് എ പി, കരീം ടി തുടങ്ങിയവർ ഈയൊരു സദുദ്യമത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}