വേങ്ങര: മഴവെള്ളം ഇറങ്ങിയതോടെ വെള്ളം കയറിയ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി ടീം വെൽഫെയർ വേങ്ങര മണ്ഡലം യൂണിറ്റ്. പ്രദേശത്തെ മണ്ണിൽപിലാക്കൽ, ഇരിങ്ങല്ലൂർ, മമ്പുറം എം എൻ കോളനി എന്നീ ഭാഗങ്ങളിൽ ടീം വെൽഫെയർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പ്രവർത്തനങ്ങൾക്ക് നിഹാദ് വേങ്ങര, അനസ് കൊളപ്പുറം, ഷാനവാസ് കൊളപ്പുറം ഷമീം എപി അഹമ്മദ് ജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.