വേങ്ങര: കുറുകപാടം കനാൽ കാല വർഷത്തിൽ തകർന്നതോടെ വേങ്ങരയിൽ നിന്ന് വരുന്ന മാലിന്യങ്ങൾ മുഴുവൻ കുറുക പാടത്ത് പരന്ന് പടർന്നിരിക്കുകയാണ്. പ്രസ്തുത വിഷയത്തിൽ അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് സമീപവാസികളിൽ നിന്നും, കർഷകരിൽ ആവശ്യം ഉയർന്ന് കഴിഞ്ഞു.
വിഷയം ഗ്രാമ പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അടിയന്തിര പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പന്ത്രണ്ടാം വാർഡ് മെമ്പർ നജ്മുന്നിസ മുഹമ്മദ് സാദിഖ് വേങ്ങര ലൈവിനോട് പറഞ്ഞു.