വേങ്ങര: വയനാട് പ്രകൃതി ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി ജി എച്ച് എസ് കുറുക ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച വിഭവങ്ങൾ മലപ്പുറം ജില്ല ഐ ആർ സി എസിന് കൈമാറി.
വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, അധ്യാപകർ തുടങ്ങിയവരിൽ നിന്നും സമാഹരിച്ച വിഭവങ്ങളാണ് ജില്ലാ കമ്മിറ്റിക്ക് കൈമാറിയത്.
ചടങ്ങിൽ ഐ ആർ സി എസ് എക്സിക്യൂട്ടീവ് മെമ്പർ പ്രൈംസൺ, സ്കൂൾ പ്രതിനിധികളായ വേലായുധൻ, രെജീഷ്, ജെ ആർ സി യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.