ഇരിങ്ങല്ലൂർ: പറപ്പൂർ പഞ്ചായത്ത് ആറാം വാർഡിൽ വെള്ളം കയറി ബുദ്ധിമുട്ടിലായ വീടുകളിൽ മെമ്പർ എ പി ഷാഹിദയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി. പറപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയാണ് കുടിവെള്ളം എത്തിച്ചു നൽകിയത്.
വാർഡ് യൂത്ത് ലീഗ് പ്രവർത്തകരും പി വൈ സി കിഴക്കേ കുണ്ട് അംഗങ്ങളും വാർഡ് മെമ്പറോടൊപ്പം കുടിവെള്ള വിതരണത്തിൽ പങ്കാളികളായി.