എ ആർ നഗർ: അബ്ദുറഹിമാൻ നഗർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്പുറം വെട്ടത്തെ സ്കൂളിലെ ദുരിതാസ്വാസ ക്യാമ്പിൽ വെച്ച് മുഴുവൻ ആശാവർക്കർമാർക്കും വേണ്ട ജാക്കറ്റുകൾ വിതരണം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസതെങ്ങിലാൻ, യുത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഷമീർ കാബ്രൻ എന്നിവർ ചേർന്ന് ആശാവർക്കർമാർക്കും വാർഡ് മെമ്പർ ജുസൈറ മൻസൂർ എന്നിവർക്ക് ജാക്കറ്റുകൾ കൈമാറി. കൊളപ്പുറം സ്കൂളിലെ ദുരിതാസ്വാസ ക്യാമ്പിൽ വെച്ച് മുഴുവൻ ആരോഗ്യ പ്രവർത്തകർക്ക് വേണ്ട ജാക്കറ്റുകൾ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പി സി വാർഡ് മെമ്പർമാരായ ഷൈലജ പുനത്തിൽ, സജ്ന അൻവർ എന്നിവർക്ക് കൈമാറി.
നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഫിർദൗസ് പി കെ, കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വേങ്ങര നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ഷാഫി ഷാരത്ത്, മുസ്തഫ എടത്തിങ്കൽ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ റിയാസ് കല്ലൻ, ഹസ്സൻ പി കെ, അബൂബക്കർ കെ.കെ. എന്നിവർ സംബന്ധിച്ചു,
അസ്ലം മമ്പുറം, റിയാസ് മമ്പുറം, ബഷീർ പുള്ളിശ്ശേരി, ഷെഫീഖ് കരിയാടൻ, ഫൈസൽ കൊളപ്പുറം എന്നിവർ നേതൃത്വം നൽകി.