കൊളപ്പുറം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടും മറ്റു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും അബ്ദുറഹിമാൻ നഗർ
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. കാവുങ്ങൽ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, സക്കീർ ഹാജി, ഹസ്സൻ പി കെ, മജീദ് പൂളക്കൽ, രാജൻ വാക്കയിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പി സി എന്നിവർ സംസാരിച്ചു.
ബാവ കക്കാടംപുറം, സമദ് പുകയൂർ, അസ്ലം മമ്പുറം, ബഷീർ പുള്ളിശ്ശേരി, അലവി ഇവി,.വേങ്ങര ലൈവ്.ഷെഫീഖ് കരിയാടൻ, അബൂബക്കർ പുകയൂർ, ശ്രീധരൻ കൊളപ്പുറം, മദാരി അബൂ, സുരേഷ് ബാബു കൊളപ്പുറം എന്നിവർ നേതൃത്വം നൽകി.
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പന്തം കൊളുത്തി പ്രകടനം നടത്തിയത്.