വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

വേങ്ങര: കെ പി സി സി യുടെ ആഹ്വാനം അനുസരിച്ച് പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാജി ഭവനിൽ നിന്നാരംഭിച്ച പ്രകടനം വേങ്ങര താഴെയങ്ങാടിയിൽ സമാപിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ,
 വൈസ് പ്രസിഡണ്ട് ടി കെ മൂസക്കുട്ടി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി ടി മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. സോമൻഗാന്ധിക്കന്ന്, പി പിഎ ബാവ, പൂചേങ്ങൽ അലവി, മുള്ളൻ ഹംസ, പറാഞ്ചേരി അശ്റഫ്, കൈപ്രൻ ഉമ്മർ, കാപ്പൻ ലത്തീഫ്, പി പി ഫൈസൽ, താട്ടയിൽ സുബൈർ ബാവ, ചന്ദ്രമോഹൻ കൂരിയാട്, കെ സി മണി, ദിവാകർ, അഡ്വക്കേറ്റ് അനീസ്, വി ടി സുബൈർ ഹാജി, പാലശ്ശേരി ബാവ, ശാക്കിർ വേങ്ങര, പൂവളപ്പിൽ ആസിഫ്, മലയിൽ ബാവ, പാറയിൽ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}