ഊരകത്ത് പന്തം കൊളുത്തി പ്രതിഷേധം നടത്തി

ഊരകം: കെ പി സി സി യുടെ ആഹ്വാനം അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 

സിനിമഹാൾ പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം കുറ്റാളൂരിൽ സമാപിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം കെ മാനു വിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ എൻ പി അസൈനാർ, എം രമേശ്നാരായണൻ, വേലായുധൻ മാസ്റ്റർ, എൻ  ടി സക്കീർ ഹുസൈൻ, പറമ്പൻ സൈതലവി, കെ കെ മുഹമ്മദ് റാഫി, സി പി നിയാസ്മോൻ, വി ടി അബൂ, പഴമഠം ഉണ്ണി, മണ്ണിൽ ഭാസ്കരൻ, ചാലിൽ ആശിഖ്, എം ജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. 

സമാപന യോഗം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}