വേങ്ങര: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള വേങ്ങര മേഖലാ ജനറൽ ബോഡി യോഗവും മെമ്പർഷിപ് കാമ്പയിനും ജില്ലാ പ്രസിഡന്റ് ഹുസൈൻ കവിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റഹിം കുഴിപ്പുറം, മൂസക്കുട്ടി, സുനീർ, ഷിബു, വാഹിദ്, ശിഹാബ് ഇരിങ്ങല്ലൂർ, ഇബ്രാഹിം, മാനു ഡിസ്കോ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി അമ്പ്ദുസമദ് (പ്രസി.), പി.വി. സുരേഷ്ബാബു (സെക്ര.), ബഷീർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. ജിലാ ജന. സെക്രട്ടറി ആബിദ് തിരൂർ തിരഞ്ഞെടപ്പ് നിയന്ത്രിച്ചു.