വേങ്ങര: സപ്ലൈകോക്ക് മുൻവശത്ത് വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസിടെ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. മുരളീധരൻ ടി സ്വാഗതം പറഞ്ഞു.
ഓണച്ചന്തയുടെ ആദ്യ വിൽപ്പന ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ നിർവഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ബ്ലോക്ക് ഡിവിഷൻ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ പി പത്മനാഭൻ സിപിഐഎം, പുഷ്പാംഗദൻ കെ സിപിഐ, കെ രാധാ കൃഷ്ണൻ മാസ്റ്റർ, പി അബ്ദുൽ ഖാദർ മുസ്ലിം ലീഗ്, എ പി ഉണ്ണി ബിജെപി, രാധാകൃഷ്ണൻ സി പി എൻ സി പി, സമദ് ജനതാദൾ, പി എച്ച് ഫൈസൽ ആർ എസ് പി എൽ മൈ ദീൻ കുട്ടി ഐ എൻ എൽ, അനിൽ കേരള കോൺഗ്രസ് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. റഫീഖ് അലി ഔട്ട്ലെറ്റ് മാനേജർ വേങ്ങര സപ്ലൈകോ പരിപാടിക്ക് നന്ദി പറഞ്ഞു.