വേങ്ങരയിൽ രോഗപ്രതിരോധ ആരോഗ്യ സന്ദേശയാത്ര തുടങ്ങി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി വേങ്ങരയിൽ രോഗപ്രതിരോധ ആരോഗ്യ സന്ദേശയാത്ര തുടങ്ങി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം എ.കെ.തുടങ്ങിയവർ ആശംസകൾ നേർന്നു.
 
വേങ്ങര സാമൂഹ്യരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഷിത ടി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}