വേങ്ങര: ലോക നാളികേര ദിനത്തോടനുബന്ധിച്ച് വേങ്ങര പീസ് പബ്ലിക് സ്‌കൂളിൽ കെ ജി ഡിപ്പാർട്മെന്റ് നാളികേര കരകൗശല വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു.
സ്‌കൂൾ പ്രിൻസിപ്പൽ ജാസ്മിർ ഫൈസൽ എം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫബീല സി കെ, കെ ജി ഡിപ്പാർട്മെന്റ് കോർഡിനേറ്റർ ജിഷ വി നായർ , റമീസ ഷഹനാസ് എന്നിവർ നേതൃത്വം നൽകി .
തെങ്ങിൽ നിന്നുള്ള വിവിധ വസ്തുക്കൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ നിർമിച്ച വീട്ടുപകരണങ്ങൾ, കളിക്കോപ്പുകൾ, അലങ്കാര വസ്തുക്കൾ, നാളികേര ഭക്ഷ്യ വിഭവങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്