വേങ്ങര: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തുന്ന വനിതകൾക്കുള്ള ഖുർആൻ പരിശീലന കോഴ്സിന് നെടുംപറമ്പ് മിഫ്താഹുൽ ഉലൂം മദ്റസയിൽ തുടക്കമായി. ക്ലാസിന്റെ റെയ്ഞ്ച് തല ഉദ്ഘാടനം സമസ്ത മുഫതിഷ് ശരീഫ് ബാഖവി നിർവഹിച്ചു.വേങ്ങര ലൈവ്.റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. മദ്രസ സദർ ജാബിർ ബാഖവി സ്വാഗതവും സെക്രട്ടറി മൻസൂർ തമ്മാഞ്ചേരി ആശംസ പ്രസംഗം നിർവഹിച്ചു.
റെയിഞ്ച് സെക്രട്ടറി അബ്ദുറഹീം മുസ്‌ലിയാർ, മദ്രസ പ്രസിഡന്റ് അലവി ഹാജി, ഭാരവാഹികളായ കയ്യും ഹാജി, സൈതലവി, മൊയ്തീൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
ഖുർആൻ പഠന ക്ലാസിന് നാജിയ തസ്നീം സഹ്‌റാവിയ കടുങ്ങല്ലൂർ നേതൃത്വം നൽകി.