വേങ്ങര: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വേങ്ങരയിൽ ഓണം പഴം പച്ചക്കറി വിപണികള്‍ ആരംഭിച്ചു. വിപണികളുടെ ബ്ലോക്ക്തല ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ നിര്‍വ്വഹിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡന്‍റ് ഹസീന ഫസല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷ സഫിയ മലേക്കാരന്‍, ബ്ലോക്ക് മെമ്പര്‍ അബ്ദുല്‍ അസീസ് പറങ്ങോടത്ത്, പഞ്ചായത്ത് മെമ്പര്‍ സലീം അഞ്ചുകണ്ടന്‍, കൃഷി അസിസ്റ്റന്‍റ് ഡയരക്ടര്‍ ജൈസല്‍ ബാബു എന്‍., കൃഷി ഓഫീസര്‍ അപര്‍ണ്ണ വി.എം., കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബ്ലോക്കിന് കീഴിലുള്ള 7 പഞ്ചായത്തുകളിലും ഇന്നലെ മുതല്‍ ഓണവിപണി ആംരഭിച്ചു. കര്‍ഷകരില്‍ നിന്ന് 10 ശതമാനം അധികവിലക്ക് സംഭരിച്ച് 30 ശതമാനം കിഴിവിലാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഓണവിപണി 14 ന് സമാപിക്കും.