വേങ്ങര: ആറു വർഷത്തെ സർവീസിനിടയിൽ വയോ സേവന പ്രവർത്തന മേഖലയിൽ സംസ്ഥാന സർക്കാരിന്റെ രണ്ട് പുരസ്കാരവും ദേശീയതലത്തിൽ ശ്രദ്ധേയമായ അഭിനന്ദനങ്ങളും ഏറ്റുവാങ്ങുന്നതിന് വേങ്ങര ഗ്രാമപഞ്ചായത്തിനെ എത്തിക്കുന്നതിനു നേതൃത്വം നൽകിയ പഞ്ചായത്ത് വയോ ക്ഷേമ കോഡിനേറ്ററും സായംപ്രഭാ ഹോം ഫെസിലിറ്റേറ്ററുമായ എ കെ ഇബ്രാഹീംമിനെ ഭരണസമിതി പ്രത്യേക അഭിനന്ദനം അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ, വെസ് പ്രസിഡന്റ് ടി കെ കുഞ്ഞി മുഹമ്മദ്, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ സി പി ഹസീന ബാനു, ആരിഫ മടപ്പള്ളി, മറ്റ് മെംമ്പർമാരും ചടങ്ങിൽ സംബന്ധിച്ചു.