പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഓണ ചന്തയുടെ ഉദ്ഘാടനം പാലാണിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംജതാ ജാസ്മിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ സൈദുബിൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സഫിയ കുന്നുമ്മൽ, നാസർ പറപ്പൂർ, സി ഡി എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, വാർഡ് മെമ്പർമാർ, വാർഡുകളിലെ എ ഡി എസുകൾ, അയൽക്കൂട്ടം അംഗങ്ങൾ തുടങ്ങി നിരവധി ആളുകളുടെ സാന്നിധ്യത്തിൽ മേളയുടെ ആദ്യ വിൽപ്പന ഉദ്ഘാടനം സി ഡി എസ് ചെയർപേഴ്സൺ എം കെ റസിയ വാർഡ് മെമ്പർ എ പി ഷാഹിദക്ക് നൽകി നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകൾ പങ്കെടുത്തു.