വേങ്ങര: നിത്യരോഗികൾക്ക് സൗജന്യമായി മരുന്നുകൾ വിതരണംചെയ്യുന്ന വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്കിന്റെ നീതിസ്പന്ദനം പദ്ധതി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനംചെയ്തു.
വേങ്ങര കണ്ണമംഗലം പഞ്ചായത്തുകളിൽനിന്ന് തിരഞ്ഞെടുത്ത അംഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അലോപ്പതി ഔഷധങ്ങൾ സൗജന്യമായി നൽകുന്നത്. ബാങ്ക് പ്രസിഡന്റ് എൻ.ടി. അബ്ദുൾനാസർ അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ, ജെ. ഒലിവർ, പി.എ. ചെറീത്, പി.കെ. അസ്‌ലു, പി. മുസ്തഫ, പറമ്പിൽ ഖാദർ, പൂക്കുത്ത് മുജീബ്, കെ. രാധാകൃഷ്ണൻ, സെക്രട്ടറി എം. ഹമീദ് എന്നിവർ പ്രസംഗിച്ചു.