വേങ്ങര: വേങ്ങര സബ്ജില്ല ഗണിതശാസ്ത്രമേളയിൽ എൽ.പി വിഭാഗം ക്വിസ് മത്സരത്തിൽ വലിയോറ ഈസ്റ്റ് എ. എം യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി വി. മുഹമ്മദ് റസാൻ ഒന്നാം സ്ഥാനം നേടി. ചേറൂർ പി.പി.ടി എം വൈ.എച്ച്. എസ്. എസ് സ്കൂളിലായിരുന്നു മത്സരം അരങ്ങേറിയത്.
സബ്ജില്ലയിലെ 50 ൽ പരം സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ സബ്ജില്ലയാണ് വേങ്ങര.
വലിയോറ പാണ്ടികശാല സ്വദേശിയായ മുഹമ്മദ് റസാൻ വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ യൂസുഫലിവലിയോറയുടെ മകനാണ്.