എടരിക്കോട്: ഗ്രാമപ്പഞ്ചായത്തിലെ ഏക ഗവ. എൽ.പി. സ്‌കൂൾ ആയ ക്ലാരി അമ്പലവട്ടം ജി.എൽ.പി. സ്‌കൂളിൽ നടപ്പാക്കുന്ന 'സ്‌മാർട്ട് സ്‌കൂൾ' പദ്ധതിയിലേക്ക് എടരിക്കോട് സർവീസ് സഹകരണബാങ്ക് സ്‌മാർട്ട് ടി.വി. നൽകി. ബാങ്ക് പ്രസിഡന്റ് സുധീഷ് പള്ളിപ്പുറത്ത് ഉദ്ഘാടനംചെയ്തു.
പി.ടി.എ. പ്രസിഡന്റ് റസാഖ് പോക്കാട്ട് അധ്യക്ഷനായി. സ്‌കൂൾ അസംബ്ലിയിൽവെച്ച് ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ എന്നിവർചേർന്ന് ടി.വി. കൈമാറി. പ്രഥമാധ്യാപകൻ പി. രമേഷ്‌കുമാർ, ഗ്രാമപ്പഞ്ചായത്തംഗം അബ്ദുൽമജീദ് കഴുങ്ങിൽ, ബാങ്ക് സെക്രട്ടറി ആരിഫ, വൈസ് പ്രസിഡന്റ് നൗഫൽ ഏറിയാടൻ, നാസർ പന്തക്കൻ, സാലിം ഏലാന്തി, ആമിന വാണിയംതൊടി, മൊയ്തീൻ പൂവഞ്ചേരി, സജീഷ് തുടങ്ങിയവർ സംസാരിച്ചു.