കുറ്റൂർ എ എം എൽ പി സ്കൂളിൾ "സ്നേഹക്കോടി" വിതരണം ചെയ്തു

വേങ്ങര: കുറ്റൂർ എ എം എൽ പി സ്കൂളിലെ കബ്, ബുൾ ബുൾ യൂണിറ്റ് നിർദ്ദരരായ കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്യുന്ന "സ്നേഹക്കോടി" എന്ന പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. കുരുന്നുകളുടെ ഈ പരിപാടി സമൂഹത്തിന് ഒരു മാതൃകയാകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉദ്ബോധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രശോഭ് പി എൻ സ്വാഗതവും സുഭാഷ് യു.പി അധ്യക്ഷതയും വഹിച്ചു.

ആശംസകൾ അർപ്പിച്ച് മാനേജർ അബൂബക്കർ മാസ്റ്റർ, നൗഫൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഈ ഓണം ഒരുമിച്ച ആഘോഷിക്കാൻ ഈ പരിപാടി വളരെ ഫലപ്രദമാകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}