വേങ്ങര: വയോ സേവന പ്രവർത്തന മേഖലയിൽ സംസ്ഥാന സർക്കാറിന്റെ രണ്ട് പുരസ്കാരവും ദേശീയ തലത്തിൽ ശ്രദ്ധേയമായ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ വേങ്ങര ഗ്രാമപഞ്ചായത്തിന് മെമെന്റോ ഗ്യാലറി & ഡിസൈൻ ഹബ്ബിന്റെ ജനറൽ മാനേജർ ഷൗക്കത്ത് കൂരിയാട് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന് ഉപഹാരം നൽകി അഭിനന്ദിച്ചു.
ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ കുഞ്ഞുമുഹമ്മദ് (പൂച്ചിയാപ്പു), വയോ ക്ഷേമ കോഡിനേറ്ററും സായം പ്രഭാ ഹോം ഫെസിലിറ്റേറ്ററുമായ എ കെ ഇബ്രാഹിം, മെമ്പർമാരായ മൊയ്തീൻ കോയ, സലിം എന്നിവർ പങ്കെടുത്തു.