തിരൂരങ്ങാടിയിലെ കുടിവെള്ള വിഷയത്തിന് ശാശ്വത പരിഹാരം കാണണം:

തിരൂരങ്ങാടി: മഴക്കാലത്ത് പോലും തിരൂരങ്ങാടിക്കാർക്ക് കുടിവെള്ളം കിട്ടുന്നില്ല.  ചന്തപ്പടി എ. വി. എം .കോളനി, ഈസ്റ്റ് ബസാർ, എൻ .കെ. റോഡ്, കെ .സി, ടിസി ലിങ്ക് റോഡ് എന്നിവിടങ്ങളിൽ വെള്ളം മഴക്കാലമായിട്ടും കിട്ടുന്നില്ല എന്ന പൊതുജനങ്ങളുടെ നീറുന്ന പ്രശ്നത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു. തിരൂരങ്ങാടിയിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത്, മനാഫ് താനൂർ, നിയാസ് അഞ്ചപ്പുര, തിരൂരങ്ങാടിയിലെ പൊതുപ്രവർത്തകനായ മൊയ്തീൻകുട്ടി. കെ.ടി. എന്നിവർ പരപ്പനങ്ങാടി കേരള വാട്ടർ അതോറിറ്റിയുടെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ അജ്മൽ മായി തിരുരങ്ങാടിയിലെ കുടി വെള്ള പ്രശ്നത്തിന് അടിയന്തര പരിഹാര കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചർച്ച നടത്തുകയും ഓരോ ഭാഗത്തേക്കും കുടിവെള്ളം കൊടുക്കുന്ന തീയതികൾ അഡ്വാൻസായി അവർ അറിയിക്കാനുള്ള പദ്ധതി ആവിഷ്കരിക്കണം എന്നും കരിപറമ്പ് മുതൽ കക്കാട് വരെയുള്ള പൈപ്പ് ലൈനിന്റെ പണി അടിയന്തരമായി തുടങ്ങണമെന്നും ആവശ്യപ്പെട്ടു.

ഫോട്ടോ : അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}